പ്രിയപ്പെട്ടവരേ...
ഈശ്വരാധീനമൊന്നു കൊണ്ടു മാത്രം നിങ്ങളുടെ പ്രിയപ്പെട്ട മമ്മൂട്ടിയാകാന്‍ കഴിഞ്ഞ ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. വാനോളം പുകഴ്ത്തുന്ന വാക്കുകള്‍ നല്കുെന്ന സന്തോഷത്തെക്കാള്‍ ജീവിതത്തില്‍ എത്ര നിസ്സഹായരാണ് നമ്മള്‍ എന്ന തിരിച്ചറിവിന്റെ വേദനയില്‍ നിന്നുണ്ടായ ഒരു അപേക്ഷയുമായി, ഒരു സഹായഭ്യര്ഥണനയുമായാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്ക്കു ന്നത്. ഓരോ ദിവസവും ദൈവത്തിനു നന്ദി പറയാന്‍ ഒരായിരം കാരണങ്ങളുള്ള നമ്മള്‍, വേദനയുടെ തീച്ചുളയില്‍ ഉരുകുന്ന അനേകം ആളുകളുടെ കണ്ണീരില്‍ കുതിര്ന്നാ പ്രാര്ഥ്നകള്ക്കു ള്ള മറുപടി തേടുമ്പോഴാണ് നമ്മുടെ നന്ദിപ്രകടനങ്ങള്‍ അര്ഥീവത്താകുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നു.
സമൂഹത്തോട് നമുക്കുള്ള പ്രതിബദ്ധത സമൂഹം നമുക്കു നല്കിവയിട്ടുള്ള എല്ലാ നന്മകള്ക്കു മുള്ള കടപ്പാട് കൂടിയാവണം. അത്തരമൊരു ആലോചനയില്‍ നിന്നുണ്ടായ സംരംഭമാണ് കെയര്‍ ആന്ഡ്ു ഷെയര്‍ ഇന്റര്നാഷണല്‍ ഫൗണ്ടേഷന്‍. വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യപരിപാലനത്തിലൂടെയും സാമൂഹികക്ഷേമത്തിലൂടെയും സമൂഹത്തിലെ അസന്തുലിതാവസ്ഥകളെ അതിജീവിക്കുക എന്ന സ്വപ്‌നം തന്നെയാണ് കെയര്‍ ആന്ഡ് ഷെയറിനു രൂപം നല്കാന്‍ എന്നെ പ്രേരിപ്പിച്ചത്. സമൂഹനന്മയ്ക്കായി പ്രവര്തി് കക്കാനാഗ്രഹിക്കുന്ന നിങ്ങളെപ്പോലുള്ള സുമനസ്സുകളുടെ കൂട്ടായ്മയാണ് കെയര്‍ ആന്ഡ് ഷെയര്‍.
ഒറ്റ ദിവസം കൊണ്ട് സമൂഹത്തിലെ ദുരിതങ്ങള്‍ തുടച്ചു നീക്കാമെന്ന വ്യാമോഹം കെയര്‍ ആന്ഡ് ഷെയറിനില്ല. എന്നാല്‍, കുട്ടികളുടെ കാര്യത്തില്‍ നമുക്കത് ആവണം. നാളത്തെ ഇന്ത്യയെ നയിക്കാനും നിര്ണനയിക്കാനും കരുത്തുള്ള നമ്മുടെ കുട്ടികളിലൊരാളും നമുക്കു നഷ്ടപ്പെട്ടരുത് എന്ന ആഗ്രഹവും പ്രാര്ഥലനയുമാണ് എനിക്കുള്ളത്. ഊര്ജൊസ്വലമായ ഒരു ഭാവിയിലേക്ക് കാലെടുത്തുവയ്ക്കാന്‍ വിധി അവര്ക്കു തീര്ത്തി രിക്കുന്ന തടസ്സങ്ങള്‍ നീക്കാന്‍ അതേ വിധിയുടെ ചങ്ങലയില്‍ ബന്ധിതരായ നമുക്ക് കടമയുണ്ട്.
ഏതാനും നാളുകളായി കെയര്‍ ആന്ഡ് ഷെയര്‍ ശ്രദ്ധ നല്കി യിരിക്കുന്നത് കുട്ടികളിലെ ഹൃദയശസ്ത്രക്രിയ ഏറ്റെടുത്തു നടത്തുന്നതിനാണ്. 2008ല്‍ നടന്ന ഒരു പഠനം അനുസരിച്ച് ഏകദേശം 30,000 കുട്ടികള്‍ ഹൃദയശസ്ത്രക്രിയ കാത്ത് കേരളത്തിലെ ആശുപത്രികളില്‍ കഴിയുന്നുണ്ട്. വര്ണദപ്പകിട്ടുള്ള സ്വപ്‌നങ്ങള്‍ കൊണ്ടു കൊട്ടാരം പണിയുന്ന കുരുന്നുഹൃദയങ്ങള്‍ പരാധീനതയുടെ ദൗര്ഭാഗ്യമൊന്നുകൊണ്ടു മാത്രം നമുക്കു നഷ്ടമാവരുത്. ഒരു ലക്ഷം രൂപയോളം ചെലവു വരുമെന്നതിനാല്‍ ശസ്ത്രക്രിയ മാറ്റിവച്ച് കുഞ്ഞിനെ വിധിയ്ക്കു വിട്ടുകൊടുക്കേണ്ടി വരുന്ന കുടുംബങ്ങള്‍ അനേകമാണ്. വിധി അവരെ നമുക്കു വിട്ടുതന്നിരിക്കുന്നു, ഒരു സഹായഹസ്തം നല്കിക്കൂടെ ?
ഹൃദയസ്പര്ശം പദ്ധതിയിലൂടെ കെയര്‍ ആന്ഡ് ഷെയര്‍ കുട്ടികള്ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തിവരികയാണ്. ചുരുങ്ങിയ കാലം കൊണ്ട് അനേകം കുടുംബങ്ങളില്‍ വെളിച്ചം പകരാന്‍ കഴിഞ്ഞു എന്ന നിര്വൃനതി തന്നെയാണ് കെയര്‍ ആന്ഡ് ഷെയറിന്റെ മൂലധനം. ഏതാണ്ട് 3000 അപേക്ഷകളാണ് കെയര്‍ ആന്ഡ്ൃ ഷെയര്‍ ഓഫിസില്‍ മാത്രം കാരുണ്യം കാത്തു കിടക്കുന്നത്. എല്ലാവര്ക്കും എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് കെയര്‍ ആന്ഡ് ഷെയറിന്റെ ആഗ്രഹം. എന്നാല്‍ അതിനു വേണ്ടി വരുന്നത് അനേകം കോടി രൂപയും.
ഹൃദയസ്പര്ശംര പദ്ധതിയില്‍ പങ്കാളിയാകുന്നതിലൂടെ ഒരു കുട്ടിയുടെ ജീവിതവും ഒരു കുടുംബത്തിന്റെ അനുഗ്രഹങ്ങളുമാണ് നിങ്ങള്‍ ഏറ്റെടുക്കുന്നത്. മഹത്തായ ഈ ഉദ്യമത്തില്‍ പങ്കുചേര്ന്നു കൊണ്ട് ഈ കുട്ടികള്ക്ക് പ്രകാശമാനമായ ഒരു ജീവിതത്തിലേക്കു വഴിതെളിക്കാന്‍ നിങ്ങളുടെ കാരുണ്യം ഞാനപേക്ഷിക്കുന്നു. ഒരു കുട്ടിയുടെ ഹൃയശസ്ത്രക്രിയ സ്‌പോണ്സ ര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ അവനു നല്കുകന്നത് കുറച്ചു പണമോ അല്പംയ കാരുണ്യമോ അല്ല, അവന്റെ ജീവിതമാണ്.
ഹൃദയസ്പര്‍ശത്തിലൂടെ ഈ മഹത്തായ ജീവകാരുണ്യസംരംഭത്തില്‍ പങ്കുചേരാന്‍ സന്മനസ്സുണ്ടെങ്കില്‍ കെയര്‍ ആന്ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ മാനേജിങ് ഡയറക്ടറ്‍ ഫാ.തോമസ് കുര്യനുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 9496461821,0484 3103533, ഇമെയില്‍-info@careandshare.in.

No comments:
Post a Comment