Sunday, 28 July 2013

BALASNGHAM VELLARADA






പ്രിയപ്പെട്ടവരേ...

ഈശ്വരാധീനമൊന്നു കൊണ്ടു മാത്രം നിങ്ങളുടെ പ്രിയപ്പെട്ട മമ്മൂട്ടിയാകാന്‍ കഴിഞ്ഞ ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. വാനോളം പുകഴ്ത്തുന്ന വാക്കുകള്‍ നല്കുെന്ന സന്തോഷത്തെക്കാള്‍ ജീവിതത്തില്‍ എത്ര നിസ്സഹായരാണ് നമ്മള്‍ എന്ന തിരിച്ചറിവിന്റെ വേദനയില്‍ നിന്നുണ്ടായ ഒരു അപേക്ഷയുമായി, ഒരു സഹായഭ്യര്ഥണനയുമായാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്ക്കു ന്നത്. ഓരോ ദിവസവും ദൈവത്തിനു നന്ദി പറയാന്‍ ഒരായിരം കാരണങ്ങളുള്ള നമ്മള്‍, വേദനയുടെ തീച്ചുളയില്‍ ഉരുകുന്ന അനേകം ആളുകളുടെ കണ്ണീരില്‍ കുതിര്ന്നാ പ്രാര്ഥ്നകള്ക്കു ള്ള മറുപടി തേടുമ്പോഴാണ് നമ്മുടെ നന്ദിപ്രകടനങ്ങള്‍ അര്ഥീവത്താകുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നു.

സമൂഹത്തോട് നമുക്കുള്ള പ്രതിബദ്ധത സമൂഹം നമുക്കു നല്കിവയിട്ടുള്ള എല്ലാ നന്മകള്ക്കു മുള്ള കടപ്പാട് കൂടിയാവണം. അത്തരമൊരു ആലോചനയില്‍ നിന്നുണ്ടായ സംരംഭമാണ് കെയര്‍ ആന്ഡ്ു ഷെയര്‍ ഇന്റര്നാഷണല്‍ ഫൗണ്ടേഷന്‍. വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യപരിപാലനത്തിലൂടെയും സാമൂഹികക്ഷേമത്തിലൂടെയും സമൂഹത്തിലെ അസന്തുലിതാവസ്ഥകളെ അതിജീവിക്കുക എന്ന സ്വപ്‌നം തന്നെയാണ് കെയര്‍ ആന്ഡ് ഷെയറിനു രൂപം നല്കാന്‍ എന്നെ പ്രേരിപ്പിച്ചത്. സമൂഹനന്മയ്ക്കായി പ്രവര്തി് കക്കാനാഗ്രഹിക്കുന്ന നിങ്ങളെപ്പോലുള്ള സുമനസ്സുകളുടെ കൂട്ടായ്മയാണ് കെയര്‍ ആന്ഡ് ഷെയര്‍.

ഒറ്റ ദിവസം കൊണ്ട് സമൂഹത്തിലെ ദുരിതങ്ങള്‍ തുടച്ചു നീക്കാമെന്ന വ്യാമോഹം കെയര്‍ ആന്ഡ് ഷെയറിനില്ല. എന്നാല്‍, കുട്ടികളുടെ കാര്യത്തില്‍ നമുക്കത് ആവണം. നാളത്തെ ഇന്ത്യയെ നയിക്കാനും നിര്ണനയിക്കാനും കരുത്തുള്ള നമ്മുടെ കുട്ടികളിലൊരാളും നമുക്കു നഷ്ടപ്പെട്ടരുത് എന്ന ആഗ്രഹവും പ്രാര്ഥലനയുമാണ് എനിക്കുള്ളത്. ഊര്ജൊസ്വലമായ ഒരു ഭാവിയിലേക്ക് കാലെടുത്തുവയ്ക്കാന്‍ വിധി അവര്ക്കു തീര്ത്തി രിക്കുന്ന തടസ്സങ്ങള്‍ നീക്കാന്‍ അതേ വിധിയുടെ ചങ്ങലയില്‍ ബന്ധിതരായ നമുക്ക് കടമയുണ്ട്.

ഏതാനും നാളുകളായി കെയര്‍ ആന്ഡ് ഷെയര്‍ ശ്രദ്ധ നല്കി യിരിക്കുന്നത് കുട്ടികളിലെ ഹൃദയശസ്ത്രക്രിയ ഏറ്റെടുത്തു നടത്തുന്നതിനാണ്. 2008ല്‍ നടന്ന ഒരു പഠനം അനുസരിച്ച് ഏകദേശം 30,000 കുട്ടികള്‍ ഹൃദയശസ്ത്രക്രിയ കാത്ത് കേരളത്തിലെ ആശുപത്രികളില്‍ കഴിയുന്നുണ്ട്. വര്ണദപ്പകിട്ടുള്ള സ്വപ്‌നങ്ങള്‍ കൊണ്ടു കൊട്ടാരം പണിയുന്ന കുരുന്നുഹൃദയങ്ങള്‍ പരാധീനതയുടെ ദൗര്ഭാഗ്യമൊന്നുകൊണ്ടു മാത്രം നമുക്കു നഷ്ടമാവരുത്. ഒരു ലക്ഷം രൂപയോളം ചെലവു വരുമെന്നതിനാല്‍ ശസ്ത്രക്രിയ മാറ്റിവച്ച് കുഞ്ഞിനെ വിധിയ്ക്കു വിട്ടുകൊടുക്കേണ്ടി വരുന്ന കുടുംബങ്ങള്‍ അനേകമാണ്. വിധി അവരെ നമുക്കു വിട്ടുതന്നിരിക്കുന്നു, ഒരു സഹായഹസ്തം നല്കിക്കൂടെ ?

ഹൃദയസ്പര്ശം പദ്ധതിയിലൂടെ കെയര്‍ ആന്ഡ് ഷെയര്‍ കുട്ടികള്ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തിവരികയാണ്. ചുരുങ്ങിയ കാലം കൊണ്ട് അനേകം കുടുംബങ്ങളില്‍ വെളിച്ചം പകരാന്‍ കഴിഞ്ഞു എന്ന നിര്വൃനതി തന്നെയാണ് കെയര്‍ ആന്ഡ് ഷെയറിന്റെ മൂലധനം. ഏതാണ്ട് 3000 അപേക്ഷകളാണ് കെയര്‍ ആന്ഡ്ൃ ഷെയര്‍ ഓഫിസില്‍ മാത്രം കാരുണ്യം കാത്തു കിടക്കുന്നത്. എല്ലാവര്ക്കും എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് കെയര്‍ ആന്ഡ് ഷെയറിന്റെ ആഗ്രഹം. എന്നാല്‍ അതിനു വേണ്ടി വരുന്നത് അനേകം കോടി രൂപയും.

ഹൃദയസ്പര്ശംര പദ്ധതിയില്‍ പങ്കാളിയാകുന്നതിലൂടെ ഒരു കുട്ടിയുടെ ജീവിതവും ഒരു കുടുംബത്തിന്റെ അനുഗ്രഹങ്ങളുമാണ് നിങ്ങള്‍ ഏറ്റെടുക്കുന്നത്. മഹത്തായ ഈ ഉദ്യമത്തില്‍ പങ്കുചേര്ന്നു കൊണ്ട് ഈ കുട്ടികള്ക്ക് പ്രകാശമാനമായ ഒരു ജീവിതത്തിലേക്കു വഴിതെളിക്കാന്‍ നിങ്ങളുടെ കാരുണ്യം ഞാനപേക്ഷിക്കുന്നു. ഒരു കുട്ടിയുടെ ഹൃയശസ്ത്രക്രിയ സ്‌പോണ്സ ര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ അവനു നല്കുകന്നത് കുറച്ചു പണമോ അല്പംയ കാരുണ്യമോ അല്ല, അവന്റെ ജീവിതമാണ്.

ഹൃദയസ്പര്‍ശത്തിലൂടെ ഈ മഹത്തായ ജീവകാരുണ്യസംരംഭത്തില്‍ പങ്കുചേരാന്‍ സന്മനസ്സുണ്ടെങ്കില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ മാനേജിങ് ഡയറക്ടറ്‍ ഫാ.തോമസ് കുര്യനുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 9496461821,0484 3103533, ഇമെയില്‍-info@careandshare.in.

Sunday, 21 July 2013

BALASANGHAM VELLARADA AC


STOP VIOLENCE AGANIST CHILDREN








HIROSHIMA DAY


we are pruod of you 


VAZHIKAL (RAJI .V.R



Com. B.KRISHNAPILLA (Conveener)
RAJI  ANAVOOR   (Prasidsent)
ARUN KUNNATHUKAL (Secretary)
Com.LATHAKUMRAI (Joint Conveener)
Com.M.SHARNGDHARAN  (Joint Conveener)
Com.SABIKUMAR VS  (Joint Conveener)
Com.KEELIYODU MOHAN
Com.PRADEEP
Com.ASHOK KUMAR T
Com.PARAMESWARA PILLA


1 ചിന്തകളും ഭാവനകളും ഇതള്‍വിരിക്കാന്‍..
          പുസ്തകങ്ങളില്‍ പിറവിയെടുക്കുന്ന വാങ്മയ ചിത്രങ്ങള്‍ ഒരു വ്യക്തിയുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്തുന്നു. വായിക്കുന്ന വാക്കുകള്‍ ചിത്രങ്ങളായി മനസില്‍ പതിയുമ്പോള്‍ അത് ചിന്താശേഷിയും ഭാവനയും വളര്‍ത്തുന്ന ഒന്നായി മാറുന്നു. ടി.വി.യിലും കമ്പ്യൂട്ടറിലും കാണുന്ന വര്‍ണ്ണപ്പകിട്ടേറിയ ദൃശ്യങ്ങള്‍ക്ക് ഇതിനുള്ള കഴിവില്ല. അതായത് മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് പുസ്തകങ്ങള്‍ സഹായിക്കുന്നു.
2 വിജ്ഞാനം വര്‍ധിക്കാന്‍..

            അറിവു വളര്‍ത്താന്‍ വായന കൂടിയേ തീരൂ.  കുഞ്ഞുണ്ണി മാഷ് പറയുന്നതുപോലെ - " വായിച്ചാലും വളരും... വായിച്ചില്ലേലും വളരും... ,  വായിച്ചാല്‍ വിളയും.. വായിച്ചില്ലേല്‍ വളയും..!" ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പലപ്പോഴും ഏതാനും സെക്കന്‍ഡുകളുടെമാത്രം ആയുസ്സാണുള്ളത്. അച്ചടിച്ചരൂപത്തില്‍  അത് കൈകളിലെത്തുമ്പോള്‍ ഈ പരിമതികള്‍ മറികടക്കുന്നു. വായനക്കാരന്റെ സൗകര്യാര്‍ഥം സമയം കണ്ടെത്തി വിശദമായി കാര്യങ്ങള്‍ മനസിലാക്കാം. ഇന്റര്‍നെറ്റുവഴിയുള്ള ബ്ലോഗ് വായനയ്ക്കും ഈ ഗുണമുണ്ട്.
3 നല്ല വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍...
          നല്ല ഗ്രന്ഥങ്ങള്‍ ഉത്തമ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നു. മഹാത്മാ ഗാന്ധിയും ഡോ. എ.പി.ജെ. അബ്ദുള്‍കലാമുമടക്കം എത്രയോ ഉദാഹരണങ്ങളാണ് മനമുക്കുമുന്നിലുള്ളത്. സംസ്ക്കാരമുള്ള ഒരു തലമുറ ജന്മമെടുക്കണമെങ്കില്‍ നല്ല വായന കൂടിയേതീരൂ..
4 ജീവിത പ്രതിസന്ധികളെ നേരിടുവാന്‍..
            ജീവിതത്തിന്റെ വഴിത്തിരിവുകളില്‍ പ്രതിസന്ധികള്‍ നേരിടുവാന്‍ പലപ്പോഴും സഹായിക്കുന്നത് നല്ല പുസ്തകങ്ങളാണ്.  മന:ശാസ്ത്രജ്ഞര്‍ ഇത് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഒരു നല്ല നോവല്‍ വായിക്കുമ്പോള്‍ നാം അറിയാതെ തന്നെ അതിലെ കഥാപാത്രങ്ങളായി മാറുന്നു. ആ കഥാപാത്രം നേരിടേണ്ടിവരുന്ന  ദുരിതങ്ങളും പ്രയാസങ്ങളും  നമ്മുടേതുകൂടിയാകുന്നു. പിന്നീട് ഇത്തരം ഒരവസ്ഥയില്‍കൂടി കടന്നുപോകേണ്ടിവരുമ്പോള്‍ അതിനെ ധീരതയോടെ നേരിടുവാന്‍ നമ്മെ സഹായിക്കുന്നത് പണ്ടുവായിച്ച ഈ പുസ്തകമായിരിക്കും. പക്ഷേ നമ്മള്‍ അത് തിരിച്ചറിയാറില്ല എന്നു മാത്രം.
5 ബിബ്ലിയോ തെറാപ്പി..
           മുകളില്‍ പറഞ്ഞ മന:ശാസ്ത്രപരമായ കാര്യത്തിന്റെ ശാസ്ത്രീയമായതെളിവാണ് ഇത്. വായനാ ചികിത്സ എന്ന് ചുരുക്കി പറയാം. അസുഖത്തിന്റെ സ്വഭാവമനുസരിച്ച്  യുക്തമായ പുസ്തകങ്ങള്‍ വായിക്കുവാന്‍ കൊടുക്കുന്നു. ഈ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ ജീവിത വിജയം വായനക്കാരന്റെ ചിന്തയ്ക്കു കാരണമാകുന്നു. അവരുമായി മാനസികമായി താരതമ്യം നടത്തുന്നു. ഇതെല്ലാം അയാളെ പുതിയ ഉണര്‍വ്വിലേയ്ക്ക് നയിക്കും. 
            ഈ കാര്യങ്ങള്‍ വളരെ മുന്‍പുതന്നെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച ഒരു വലിയ മനുഷ്യന്റെ ഓര്‍മ്മ പുതുക്കലാണ്  എല്ലാ വര്‍ഷവും നാം ആചരിക്കുന്ന വായനാ ദിനവും വായനാ വാരവും...പി.എന്‍.പണിക്കര്‍.. കോട്ടയം ജില്ലയിലെ നീലംപേരൂരില്‍ 1909-ല്‍ ജനിച്ച ഈ അദ്ധ്യാപകന്‍ പിന്നീട് മലയാളിയുടെ ഗ്രന്ഥശാലാ ഗുരുവായി മാറി. പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍.പണിക്കര്‍ , വീടുകള്‍ കയറിയിറങ്ങി പുസ്തകം ശേഖരിച്ചുകൊണ്ടാണ് ഗ്രന്ഥശാലാ പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രന്ഥശാലയില്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.
              'വായിച്ചുവളരുക ,ചിന്തിച്ചു വിവേകം നേടുക' എന്ന മുദ്രാവാക്യത്തോടെ കാസര്‍ഗോഡുമുതല്‍ പാറശാലവരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സാംസ്ക്കാരിക ജാഥ , കേരളചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനത്തിന്റെ സംഘാടകന്‍ , ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ , കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുടെ (കാന്‍ഫെഡ്)  സ്ഥാപകനേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായിരുന്ന ഇദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 നാം വായനാ ദിനമായും ആചരിക്കുന്നു